ചങ്ങനാശ്ശേരി: പൊട്ടശ്ശേരി മർകസുൽ ഹുദാ ക്യാമ്പസ് വിദ്യാർത്ഥി സംഘടന നാദി ദഅവക്ക് കീഴിൽ “ലിബറേറ്റിവ് സബ്മിഷൻ” എന്ന പ്രമേയത്തിൽ നടക്കുന്ന യൂണിറ്റ് റെൻ്റിവ്യൂ 25 ലൈഫ് ഫെസ്റ്റിവലിന് സമാപനം. ചങ്ങനാശ്ശേരി എം.എൽ.എ അഡ്വക്കറ്റ് ജോബ് മൈക്കിൾ ഉദ്ഘാടനം നിർവഹിച്ചു.
ആർട്ടിസ്റ്റിക് വിഷനറി, ലെഗസി ഇല്ലുമിനേറ്ററി എന്നീ രണ്ടു ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ 46 മാർക്കിന്റെ വ്യത്യാസത്തോടെ ലെഗസി ഇല്ലുമിനേറ്ററി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയർസെക്കൻഡറിയിൽ നിന്നുള്ള ഹാഫിസ് മുഹമ്മദ് തമീമും പ്രീമിയർ വിഭാഗത്തിൽ നിന്നുള്ള ഹാഷിർ എം.സിയുമായിരുന്നു യഥാക്രമം കലാപ്രതിഭക്കും സർഗ്ഗ പ്രതിഭക്കും അർഹരായവർ.
മത്സരത്തിലെ വിജയികൾ അടുത്തമാസം 3, 4, 5 തീയതികളിൽ കോഴിക്കോട് പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ഹോം റെൻ്റിവ്യൂവിൽ കേരളത്തിലും പുറത്തുമായുള്ള 30 ക്യാമ്പസിലെ വിദ്യാർത്ഥികളുമായി മാറ്റുരക്കും.
സമാപനയോഗം ക്യാമ്പസ് ഇൻ ചാർജ് അൽ വാരിസ് മുഹമ്മദ് സിറാജ് നൂറാനി അധ്യക്ഷത വഹിച്ചു. ഹാഫിസ് മുഹമ്മദ് നൂറാനി അൽ അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. മർക്കസുൽ ഹുദാ ചീഫ് ഇമാം അബ്ദുസ്സലാം ബാഖവി, അക്കാദമിക് ഹെഡ് ജിയാഷ്, യൂസഫ് സഖാഫി, പി എ സാലി, ഒ.പി.എം ഫസൽ നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.
