കോഴിക്കോട്: ജാമിഅ മദീനതുന്നൂറിൻ്റെ കേരളത്തിനകത്തും പുറത്തുമുള്ള 42 ക്യാമ്പസുകളിലും യൂണിറ്റ് റൊൻ്റിവ്യുകൾ സമാപിച്ചു. മദീനതുന്നൂർ ഇർസുന്നബവി ക്യാമ്പസുകളുടെ സോൺ റൊൻ്റിവ്യു മത്സരങ്ങൾക്കും പരിസമാപ്തി കുറിച്ചു. ‘ലിബറേറ്റീവ് സബ്മിഷൻസ്’ എന്ന ഫെസ്റ്റിവൽ പ്രമേയത്തെ ചർച്ച ചെയ്ത് എല്ലാ ക്യാമ്പസുകളിലും ക്യുറേറ്റർ ടോക്കുകൾ സംഘടിപ്പിച്ചു. പ്രമേയം മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ചർച്ച ചെയ്യുകയായിരുന്നു ടോക്കുകൾ. ആശ്രയത്വം മനുഷ്യന് അനിവാര്യമാണെന്നും സ്രഷ്ടാവിനോടുള്ള വിധേയത്വം മനുഷ്യനെ അപര്യാപ്തതകളിൽ നിന്നും സ്വതന്ത്രനാക്കുന്നുവെന്നും ചർച്ചകൾ സംഗ്രഹിച്ചു. ഫെസ്റ്റിവലിൻ്റെ ഭാഗമായി എല്ലാ ക്യാമ്പസുകളിലും വ്യത്യസ്ത സെഷനുകൾ നടന്നു. പണ്ഡിതന്മാരും എഴുത്തുകാരും പ്രാദേശിക രാഷ്ട്രീയ-സാമൂഹിക നേതാക്കളും സെഷനുകൾക്ക് നേതൃത്വം നൽകി.
ജാമിഅ മദീനതുന്നൂർ ഹോം റൊന്റിവ്യു പ്രചരണാർത്ഥം എല്ലാ ക്യാമ്പസുകളിലും ഇന്നലെ മാസ്സ് ഗാലകൾ സംഘടിപ്പിച്ചു. ഓരോ ക്യാമ്പസിന്റെയും പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ചാണ് മാസ്സ് ഗാലകൾ നടന്നത്. യൂണിറ്റ്/സോൺ റൊന്റിവ്യു മത്സര വിജയികൾ പൂനൂർ മർകസ് ഗാർഡനിൽ നാളെ ആരംഭിക്കുന്ന ഹോം റൊൻ്റിവ്യു മത്സരങ്ങളിൽ മാറ്റുരക്കും.
