സയൻസ് ഓർബിറ്റ്; ഇമ്പൾസ് വാക്കിന് തുടക്കമായി

പൂനൂർ : ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ അവസാന വാരം നടക്കുന്ന Acrast -23 അക്കാഡമിക് കോൺഫറൻസന്റെ ഭാകമായി Impulse Walk ന് തുടക്കമായി.സയൻസ് ഓർബിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വ്യത്യസ്ഥ ക്യാമ്പസുകളെയും പ്രമുഖ വ്യക്തികളെയും കേന്ദ്രീകരിച്ചാണ് Impulse Walk സംഘടിപ്പിക്കുന്നത്. കോൺഫറൻസ് തീമായ Innovation In Science and Technology for Sustainable Development ന്റെ ആവശ്യകതയും സാധ്യതയും പൊതുസമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ .സച്ചിൻ  Impulse Walk ന്റെ ഉൽഘാടനം  നിർവഹിച്ചു സയൻസ് ഓർബിറ്റ് കൺവീനർമാരായ ഷിനാസ് കെ ഉബൈദ്, ശിബിൽ സിവി , ബൈത്തുൽ ഇസ്സ കാമ്പസ് പ്രതിനിധികളായ സവാദ് വി പി, മുഹമ്മദ്‌ റിസാൻ എന്നിവർ സംബന്ധിച്ചു . കോൺഫറൻസിനോടനുബന്ധിച്ച് സയൻസ് എക്സ്പോ, അക്കാഡമിക് ടോക്കുകൾ, വർക്ഷോപ്പുകൾ, സെമിനാറുകൾ, ഡിബൈറ്റുകൾ എന്നിവ സംഘടിപ്പിക്കും. ഡിസംബർ 24 ന് നരിക്കുനി ബൈത്തുൽ ഇസ്സയിൽ വെച്ചാണ് കോൺഫറൻസ് നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version