വിശ്വാസി ജീവിതം നന്മ പരത്തുന്നതാവണം; ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി

പൂനൂർ: വിശ്വാസി ജീവിതം നന്മയും സ്നേഹവും പരത്തുന്നതാവണമെന്ന് ഡോ.മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി പ്രസ്താവിച്ചു.സുകൃതങ്ങൾ കൊണ്ട് ധന്യമായാൽ മാത്രമേ നല്ല മരണം സാധ്യമാവുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നൂറാനി അലുംനിയായ പ്രിസം ഫൗണ്ടേഷന് കീഴിൽ നടന്ന മർഹും ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി അനുസ്മരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മർകസ് ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ അബ്ദുന്നാസിർ സഖാഫി ആമുഖ പ്രാർത്ഥനയും ഇർഷാദ് നൂറാനി ഉള്ളനം അനുസ്മരണ പ്രഭാഷണവും നടത്തി.യു.കെ അബ്ദുൽ ലത്തീഫ് മുസ്‌ലിയാർ,യു.കെ അബ്ദുൽ മജീദ് മുസ്‌ലിയാർ,ഹുസ്സൈൻ ഫൈസി കൊടുവള്ളി,മുഹ്യുദ്ധീൻ സഖാഫി തളീക്കര,മുഹ്യിദ്ധീൻ സഖാഫി കാവനൂർ,അബൂ സ്വാലിഹ് സഖാഫി ,ആസഫ് നൂറാനി വരപ്പാറ എന്നിവർ സംബന്ധിച്ചു. പ്രമുഖ സാദാത്തീങ്ങളുടെയും പണ്ഡിതൻമാരുടെയും നേതൃത്വത്തിൽ തഹ്‌ലീൽ,ഖത്മുൽ ഖുർആൻ സദസ്സ് സംഘടിപ്പിച്ചു.തുടർന്ന് നടന്ന സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര നേതൃത്വം നൽകി. മർകസുൽ ഹിദായ കൊടക് പ്രിൻസിപ്പൽ ശിഹാബുദ്ധീൻ നൂറാനി സ്വാഗതവും ഐറിസ് ചെയർമാൻ ഫാളിൽ നൂറാനി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version