ജാമിഅ മദീനതുന്നൂർ മീലാദ് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു

പൂനൂർ: ജാമിഅ മദീനത്തുന്നൂർ മീലാദ് കാമ്പയിൻ സസ്റ്റാന്റിവോ’98 റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു. “ഇലാ അൻ കഫാ” എന്ന പ്രമേയയത്തിലാണ് ഈ വർഷം കാമ്പയിൻ നടത്തപ്പെടുന്നത്. നാല്പതു ദിവസം നീണ്ടു നിൽക്കുന്ന മീലാദ് പ്രോഗ്രാമിൽ ജാമിഅ മദീനത്തുന്നൂർ ഇരുപത്തൊമ്പത് കാമ്പസുകളിൽ നിന്നായി ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

കാമ്പയ്നിന്റെ ഭാഗമായി ഫൽയഫ്റഹൂ പ്രമേയ പ്രഭാഷണം, രിവായ ഇൻ്റർനാഷണൽ വെബിനാർ, അൽ വിസാൽ പഠന വേദി, ലദൽ ഹബീബ് ടോക്ക് സിരീസ് തുടങ്ങിയ പ്രോഗ്രാമുകൾ നടക്കും. പത്തോളം ഓൺ കാമ്പസുകളിലായി അറബി മലയാളത്തിലെ തിരുനബി പ്രകീർത്തനങ്ങൾ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാറും സംഘടിപ്പിക്കും. ജാമിഅ വിദ്യാർത്ഥികൾക്കായി മജ്നാ ഗ്രാഫിറ്റി, മഹബ്ബ സിമ്പോസിയം, ട്രാൻസ്ലേഷൻ ഡയലോഗ്, ശറഹ് ടെസ്റ്റ്, പബ്ലിക് ടോക്ക്, അറബി ജൽസ തുടങ്ങി വിവിധ തരം മത്സര പരിപാടികളും കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. Milad-un-Nabi in Modern Times: Interdisciplinary Perspectives and Significance എന്ന വിഷയത്തിൽ ഹബീബ് നൂറാനി മെമ്മോറിയൽ അഖില കേരള പോസ്റ്റർ പ്രസന്റേഷൻ മത്സരവും നടക്കുമെന്ന് കൺവീനർ സിനാൻ യഹ് യ അറിയിച്ചു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ മീലാദ് കാമ്പയിൻ സസ്റ്റാന്റീവോ’98 റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം നിർവഹിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version