ശരീഅ സെമിനാർ നാളെ

പൂനൂർ: മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി പ്രിസം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ശരീഅ സെമിനാർ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിക്കും. സംഗമത്തിൽ സമസ്ത താമരശ്ശേരി താലൂക്ക് പ്രസിഡൻ്റ് ബീരാൻ കുട്ടി ഫൈസി ഏകരൂൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.മർകസ് ഗാർഡൻ സീനിയർ ഫാക്കൽറ്റിയും സമസ്ത അരീക്കോട് മേഖല സെക്രട്ടറിയുമായ മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ ഉദ്ഘാടനം നിർവ്വഹിക്കും. ‘സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തിൽ ജാമിഅ മർകസ് മുദരിസ് മുഹ്‌യിദ്ദീൻ സഅദി കാമിൽ സഖാഫി കൊട്ടുക്കര വിഷയാവതരണം നടത്തും.സെമിനാറിൽ മർകസുൽ ഹിദായ കൊട്ടമുടി മുദരിസായ ശിഹാബ് നൂറാനി കൊടക് (വർത്തമാന സമാഅ്: രീതികൾ, പ്രയോഗങ്ങൽ), താത്തൂർ ജുമുഅ മസ്ജിദ് മുദരിസ് അർഷാദ് നൂറാനി കൂത്തുപറമ്പ് (സമാഇൻ്റെ കർമ്മ ശാസ്ത്രം), ജാമിഅ മർകസ് മുദരിസ് റാസി നൂറാനി തിരൂരങ്ങാടി (ഗാനം: ഇനങ്ങളും ശൈലികളും), ഇമാം റബ്ബാനി കാന്തപുരം മുദരിസ് മുതവക്കിൽ നൂറാനി പടിക്കൽ (തസ്വവ്വുഫിലെ കലാ-സംഗീതങ്ങൾ), ബൈതുൽ ഇസ്സ നരിക്കുനി മുദരിസ് യാസീൻ സിദ്ദീഖ് നൂറാനി അരീക്കോട് (തസവ്വുഫും സമാഉം: ബന്ധങ്ങളുടെ പാരസ്പര്യം), മസ്ജിദുൽ ഫത്ഹ് കൊണ്ടോട്ടി മുദരിസ് നാഫിഅ് നൂറാനി വെളിമണ്ണ (സമാഇൻ്റെ ഉത്ഭവവും വികാസ ഘട്ടങ്ങളും) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ജനുവരി 30,31 ഫെബ്രുവരി 1,2 തിയ്യതികളിൽ നടക്കുന്ന ഉർസെ അജ്മീർ സാംസ്കാരിക ആത്മീയ സംഗമങ്ങളുടെ വേദിയാകും. ഫെബ്രുവരി 1 വ്യായാഴ്ച്ച വൈകുന്നേരം നടക്കുന്ന പാനൽ ഡിസ്കഷന് ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകും. പരിപാടിയുടെ മുന്നോടിയായി 80 ഗ്രാമങ്ങളിലൂടെ കടന്നുപോയ ആവാസെ ഗരീബ് ഗ്രാമ സഞ്ചാരം,1,300 കുടുംബങ്ങൾ സംബന്ധിച്ച ഫാമിലി മീറ്റ്, മഹല്ല് പ്രതിനിധികൾ ഒത്തുചേർന്ന മഹല്ല് ശൗഖ,ആയിരങ്ങൾ പങ്കെടുത്ത ഗ്ലോബൽ അജ്മീർ മൗലിദ് എന്നിവ സംഘടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version