പൂനൂർ: ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഉർദു സംഘടിപ്പിച്ച ഫൗണ്ടേഷൻ ദിൽദാറെ ഉർദു ക്വിസ് മത്സരത്തിൽ ഇമാം റബ്ബാനി ക്യാമ്പസ് വിജയികളായി. ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ് നൂറാനി രചിച്ച ദിൽദാറെ ഉർദു പുസ്തകത്തെ അടിസ്ഥാനമയാണ് മത്സരം നടന്നത്. ഇമാം റബ്ബാനി ക്യാമ്പസ് വിദ്യാർത്ഥികളായ അഹ്‌മദ് ജലാലുദ്ധീൻ, മുഹമ്മദ് റഈസ് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്. ഇമാം ഷാഫി ബുസ്താനാബാദ് വിദ്യാർത്ഥികളായ മുഹമ്മദ് റാസി, അസ്ഹാബ് റഹ്മാൻ രണ്ടാം സ്ഥാനവും ഇർസുന്നബവി അസാസ് പടന്ന വിദ്യാർത്ഥികളായ മുഹമ്മദ് ശമ്മാസ്, മുഹമ്മദ് റസ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി.
ഉർദു ഭാഷയുടെ പ്രാധാന്യവും സ്വാധീനവും രചനകളിലെ സാദ്യതയും ഉൾകൊള്ളിച്ച് ഇന്ന് നടക്കുന്ന രംഗേ സുഖൻ ദ്വിദിന ശില്പശാലയിൽ അസീം മണിമുണ്ട, ശംസുദ്ധീൻ തിരൂർകാട്, നുഹ്മാൻ നൂറാനി, ഹമീദ് കാരശ്ശേരി തുടങ്ങിയവർ വ്യത്യസ്ത സേഷനുകൾക്ക് നേതൃത്വം നൽകും. ജാമിഅ മദീനതുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി ക്ലോസിങ് നോട്ട് അവതരിപ്പിക്കും. മദീനതുന്നറിന്റെ വിവിധ ക്യാമ്പസുകളിൽനിന്നും തിരഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.
ഫോട്ടോ: ദിൽദാറെ ഉർദു ക്വിസ് മത്സരത്തിൽ വിജയികളായ ഇമാം റബാനി വിദ്യാർത്ഥികൾ.
