രംഗേ സുഖൻ; ജാമിഅ മദീനതുന്നൂർ ഉർദു ദ്വിദിന ശില്പശാല സമാപിച്ചു

പൂനൂർ: ലോക ഉർദു ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഉർദു സംഘടിപ്പിച്ച രംഗേ സുഖൻ ദ്വിദിന ശില്പശാല സമാപിച്ചു. ഉർദു ഭാഷയുടെ പ്രാധാന്യവും സ്വാധീനവും രചനകളെയും സംബന്ധിച്ചാണ് ശില്പശാല ചർച്ച ചെയ്തത്. ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച്ച്. ഒ. ഡി ഇമ്തിയാസ് അഹ്മദ് നൂറാനിയുടെ അധ്യക്ഷതയിൽ പ്രോ റെക്ടർ ആസഫ് നൂറാനി വരപ്പാറ പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഉറുദു ഭാഷയിലെ സർഗ്ഗാത്മക രചനകൾ’ എന്ന വിഷയത്തിൽ ഡോ. ഹമീദ് കാരശ്ശേരി ശില്പശാലക്ക് നേതൃത്വം നൽകി. ഉറുദു ഭാഷയുടെ വിപുലമായ പഠന അവസരങ്ങളെ കുറിച്ച് അസീം മണിമുണ്ട, പ്രഭാഷണ മേഖലയിലെ ഉർദു ട്രാൻഡ്കളെ പരിചയപ്പെടുത്തി നുഅ്മാൻ നൂറാനി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ഉർദു കാവ്യങ്ങളും ഉച്ചാരണ ശൈലിയും പരിചയപ്പെടുത്തി അസ്മത് അലി ഉത്തർപ്രദേശ്, മുഹമ്മദ്‌ സുഫിയാൻ മുംബൈ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. പരിപാടിയിൽ ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി രചിച്ച ദിൽദാറെ ഉർദു പുസ്തകത്തിന്റെ രണ്ടാം എഡിഷൻ ഡോ. ഹമീദ് കാരശ്ശേരി പ്രകാശനം ചെയ്തു.

പരിപാടിയുടെ ഭാഗമായി ദിൽദാറെ ഉർദു ക്വിസ്, പി പി ടി പ്രസന്റേഷൻ എന്നീ മത്സരങ്ങൾ നടന്നു. ഫൗണ്ടേഷൻ ദിൽദാറെ ഉർദു ക്വിസ് മത്സരത്തിൽ ഇമാം റബ്ബാനി ക്യാമ്പസ്‌ വിജയികളായി. ദിൽദാറെ ഉർദു പുസ്തകത്തെ അടിസ്ഥാനമയാണ് ക്വിസ് മത്സരം നടന്നത്. അഹ്‌മദ്‌ ജലാലുദ്ധീൻ, മുഹമ്മദ്‌ റഈസ്( ഇമാം റബ്ബാനി, കാന്തപുരം), മുഹമ്മദ്‌ റാസി, അസ്ഹാബ് റഹ്മാൻ ( ഇമാം ഷാഫി ബുസ്താനാബാദ്), മുഹമ്മദ്‌ ശമ്മാസ്, മുഹമ്മദ്‌ റസ (ഇർസുന്നബവി അസാസ്, പടന്ന) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് മൂന്നാം സ്ഥാനങ്ങൾക്ക് അർഹരായി. പി പി ടി മത്സരത്തിൽ ഒന്നാം സ്ഥാനം അഫീൽ അബൂബക്കർ( മർകസ് ഗാർഡൻ, പൂനൂർ), രണ്ടാം സ്ഥാനം ഷിബിലി ജൗഹർ( മർകസ് ഗാർഡൻ പൂനൂർ), മൂന്നാം സ്ഥാനം മുഹമ്മദ്‌ ( സയ്യിദ് മദനി കോളേജ് ഉള്ളാൾ) എന്നിവർ കരസ്തമാക്കി. മദീനതുന്നൂറിന്റെ വിവിധ ക്യാമ്പസുകളിൽ നിന്നും തിരഞ്ഞെടുത്ത അമ്പതോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പരിപാടിയിൽ മർകസ് ഗാർഡൻ ഇൻചാർജ് അബൂബക്കർ നൂറാനി, ജാമിഅ മദീനതുന്നൂർ അക്കാദമിക് കോർഡിനേറ്റർ അഷ്ഫാഖ് നൂറാനി എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ രംഗേ സുഖൻ ഉർദു ശില്പശാലയിൽ ഡോ. ഹമീദ് കാരശ്ശേരി സംസാരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version