ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷൻ ഫെബ്രുവരി നാലിന്

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷനും മർകസ് ഗാർഡൻ ഉർസേ അജ്മീർ സമാപനവും 2023 ഫെബ്രുവരി 04, 05 ശനി, ഞായർ തീയതികളിൽ കോഴിക്കോട് പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കും. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ഗ്ലോബൽ നൂറാനി മീറ്റിൽ സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, മുസ്ലിം ജമാഅത്ത് സംസ്ഥാന സെകട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി,ടി എൻ പ്രതാപൻ എം പി, , എസ് എസ്.എഫ് ദേശീയ വൈ.പ്രസിഡന്റ് ശരീഫ് നിസാമി,ഡോ.ഫൈസൽ അഹ്സനി ഉളിയിൽ , ജഅഫർ നൂറാനി ബാംഗ്ലൂർ തുടങ്ങിയവർ സംവദിക്കും. തസ്കിയ,മീഡിയാഷൻസ്, മിഡാസ് ടച്ച്, മാജിക് വാണ്ട് , റൂട്ട് മാപ്പ്, ആക്ടിവിസം തുടങ്ങിയ വ്യത്യസ്ഥ സെഷനുകളിലായി ഇരുപത് വിഷയങ്ങൾ ചർച്ച ചെയ്യും.


ശനിയാഴ്ച്ച വൈകുന്നേരം ആരംഭിക്കുന്ന സനദ്ധാന ചടങ്ങുകൾ മർകസ് വൈ.പ്രസിഡന്റ് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി മുഹ്യിസുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നിർവ്വഹിക്കും. ജാമിഅ മദീനത്തുന്നൂര്‍ റെക്ടറും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ ഡോ.എ.പി. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി റെക്ടർ മെസ്സേജ് നൽകും.കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി മുഹമ്മദ്‌ ഫൈസി, അഡ്വ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, സുഹൈറുദ്ധീൻ നൂറാനി ബംഗാൾ, ശിഹാബ് നൂറാനി കൊടക്, ഡോ.മുഹമ്മദ് റോഷൻ നൂറാനി, ഫാളിൽ നൂറാനി പഞ്ചാബ് തുടങ്ങിയവർ സംസാരിക്കും. അബൂസ്വാലിഹ് സഖാഫി സ്വാഗതവും ആസഫ് നുറാനി നന്ദിയും പറയും.


ജാമിഅ മദീനതുന്നൂറിന്റെ പ്രധാന കാമ്പസായ മർകസ് ഗാർഡൻ പൂനൂർ, അഫിലിയേറ്റഡ് കാമ്പസുകളായ മർകിൻസ് ബാംഗ്ലൂർ, മർകസ് ഹിദായ കൂർഗ് എന്നിവടങ്ങളിൽ നിന്നും ബാച്ച്ലർ ഇൻ ഇസ്ലാമിക് റിവീൽഡ് നോളജ് പൂർത്തിയാക്കിയ 147 നൂറാനികളും സോഷ്യൽ ഡവലപ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയ പ്രിസം ഫിനിഷിംഗ് സ്കൂളിലെ 33 റബ്ബാനികളും ഇന്റിഗ്രേറ്റഡ് സ്റ്റഡീസ് പ്രോഗ്രാം പൂർത്തിയാക്കിയ ദിഹ്ലിസ് വേൾഡ് സ്കൂളിലെ 90 ഗുലിസ്താനികളും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കും.
ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന ഖത്മുൽ ഖുർആൻ മജ്ലിസോടെ ഉർസേ അജ്മീർ സമാപന സമ്മേളനം ആരംഭിക്കും.കേരള മുസ്ലിം ജമാഅത് സംസ്ഥാന ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി നേതൃത്വം നൽകും. വൈകുന്നേരം മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്യും.

ഡോ.അബ്ദുസ്സലാം മുസ്ലിയാർ ദേവർശോല മുഖ്യപ്രഭാഷണം നടത്തും. ഡോ. എ പി മുഹമ്മദ്‌ അസ്ഹരി സന്ദേശ പ്രഭാഷണം നടത്തും.സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ, സയ്യിദ് അബ്ദുൽ ലത്വീഫ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി ചേളാരി, സയ്യിദ് മുഹമ്മദലി ശിഹാബ് തളീക്കര, അലി അഹ്സനി എടക്കര, മുഹ്യദ്ധീൻ സഖാഫി കാവനൂർ, മുഹ്യദ്ധീൻ സഖാഫി തളീകര, നാസർ സഖാഫി പൂനൂർ, സിദ്ധീഖ് നൂറാനി എന്നിവർ സംബന്ധിക്കും. നൗഫൽ നൂറാനി സ്വാഗതവും ജലാൽ നൂറാനി നന്ദിയും പറയും.
നാളെ വെള്ളിയാഴ്ച രാവിലെ മുതൽ അഹ്ദൽ സാദാത്ത് ചെയറുമായി സഹകരിച്ച് ഖിദ്മ അക്കാദമിക് കോൺഫറൻസ് നടക്കും. ‘അജ്മീർ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തിൽ നടക്കുന്ന അക്കാദമിക് കോൺഫറൺസ് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ തുർക്കിയിലെ മർമര യൂണിവേഴ്സിറ്റിയിലെ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ടർക്കിഷ് സ്റ്റഡീസിൽ അസി. പ്രൊഫസറായ ഡോ. ഖയ്യിം നൗകി യമമോട്ടോ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ.നുഐമാൻ കെ എ, ജാമിഅ മർകസ് പ്രോ റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി, ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഹെഡ് മുതവക്കിൽ നൂറാനി അൽ അസ്ഹരി,ബെർളിനിലെ ഫ്രൈ യൂണിവേഴ്സിറ്റി ഡോക്ടറൽ ഫെല്ലോ ഇപിഎം സ്വാലിഹ് നൂറാനി എന്നിവർ വിവിധ വിഷയങ്ങളിൽ കീ നോട്ട് നടത്തും. നാല് സെഷനുകളിലായി മുപ്പത് ഗവേഷണ പഠനങ്ങൾ അവതരിപ്പിക്കും. ഡോ.മുഹമ്മദ് അസ്ഹരി, ഡോ.അബ്ദുൽ ഖാദർ നൂറാനി, അഷ്റഫ് നൂറാനി, റോഷൻ നൂറാനി ചെയറുകളായിരിക്കും.
‘തമിഴ് മുസ്ലിം ജീവിതം; പാരമ്പര്യവും പ്രതീക്ഷകളും’ എന്ന പ്രമേയത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം നടക്കുന്ന പാനൽ ഡിസ്കഷൻ വെല്ലൂർ ലത്തീഫിയ്യ കോളേജ് മുൻ പ്രിൻസിപ്പലായ കെ സി അബൂബക്കർ ഹസ്റത് ഉദ്ഘാടനം ചെയ്യും. സി പി ഷഫീഖ് ബുഖാരി, അലീഷാ നൂറാനി, ഗഫൂർ നൂറാനി കിളക്ക ര,റാഷിദ് നൂറാനി, ഫായിസ് നൂറാനി പൊള്ളാച്ചി, ഫയാസ് റബ്ബാനി ചെന്നൈ എന്നിവർ നേതൃത്വം നൽകും. ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി രചിച്ച അൽ മുഖാതബാതു നൂറാനിയ്യ ബിൽഫവാഇദിൽ റബ്ബാനിയ്യ എന്ന അറബി കൃതിയും ജാമിഅ പതിനാറാം ബാച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘ഉയിരു തേടും ഊരുകൾ’ തമിഴ് യാത്രാ പുസ്തകവും പ്രകാശിതമാകും.
ബഹുസ്വരത നിലനിർത്തുകയും മതത്തിനും മതേതരത്വത്തിനും എതിരെയായി വരുന്ന എല്ലാ അപകടങ്ങളേയും ക്രിയാത്മകമായി പ്രതിരോധിക്കൽ പുതിയ സാഹചര്യത്തിൽ വളരെ പ്രധാനമാണെന്ന് ‘ഖിദ്മ : എ ലൈഫ് വർത്ത് ലിവിങ് ‘ എന്ന കോൺഫറൻസ് തീം ആവശ്യപ്പെടുന്നു. വിദ്യാഭ്യാസവും രാഷ്ട്ര ബോധവുമുള്ള പൗരന്മാർ വളർന്ന് വരണം. ഇന്ത്യയുടെ പൈതൃക മൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുകയും ചെയ്യണം. രാജസ്ഥാനിലെ അജ്മീർ കേന്ദമാക്കി സാമൂഹിക നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഖാജ ഗരീബ് നവാസ് എന്ന സുഫി ഗുരു കാണിച്ച് തന്ന രീതി ഇത്തരുണത്തിൽ പ്രസക്തമാണ്. വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികളും തീവ്ര പൊളിറ്റിക്കൽ വാദികളും അസ്ഥിരത രാജ്യത്ത് സൃഷ്ട്ടിക്കുമ്പോൾ ഖാജയുടെ സേവനങ്ങൾ ജീവിത മൂല്യമായി സ്വീകരിക്കാൻ എല്ലാവരും ശ്രമിക്കണം.


പ്രമേയ സന്ദേശമെത്തിക്കുന്നതിനായി ഗരീബ് നവാസ് സൗഹൃദ സംഗമം, കുടുംബ സംഗമം, മുഅല്ലിം സംഗമം, ഖിദ്മ സെമിനാറുകൾ, തീം ടോക്കുകൾ തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു . പ്രീ കോൺവൊക്കേഷൻ സമ്മിറ്റുകൾ ഡൽഹി ജാമിഅ ഹംദർദ് പ്രോ ചാൻസലറായ പത്മശ്രീ ഇഖ്ബാൽ എസ്.ഹസ്നൈൻ നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു.

പത്രസമ്മേളനത്തിൽ ജാമിഅ മാനേജർ അബൂസ്വാലിഹ് സഖാഫി, അഡ്മിനിസ്ട്രേറ്റർ ജലാൽ നൂറാനി,പ്രിസം എക്സിക്യുട്ടീവ് ഡോ. മുഹമ്മദ് റോഷൻ നൂറാനി, ജാമിഅ പ്രോ റെക്ടർ ആസഫ് നൂറാനി എന്നിവർ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version