പൂനൂർ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടക്കുന്ന ഖിദ്മ അക്കാദമിക് കോൺഫറൻസ് നാളെ പൂനൂർ മർകസ് ഗാർഡനിൽ നടക്കും. ‘അജ്മീർ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തിൽ നടക്കുന്ന അക്കാദമിക് കോൺഫറൺസ് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ തുർക്കിയിലെ മർമര യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ടർക്കിഷ് സ്റ്റഡീസിൽ അസി. പ്രൊഫസറായ ഡോ. ഖയ്യിം നൗകി യമമോട്ടോ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. നുഐമാൻ കെ എ (അജ്മീർ ഖ്വാജയും സൂഫി സൗന്ദര്യശാസ്ത്രവും: സൂഫി ഇസ്ലാമിന്റെ നൈതികതയും സൗന്ദര്യാത്മകതയും), ജാമിഅ മർകസ് പ്രോ റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി (ദക്ഷിണേന്ത്യയിലെ മാപ്പിളമാർക്കിടയിൽ അജ്മീർ ഖ്വാജയുമായുള്ള ആരാധന, മഹബ്ബ, മൂർത്തീഭാവം), ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഹെഡ് മുതവക്കിൽ നൂറാനി അൽ അസ്ഹരി (സൂഫി ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമും: നവ ഇന്ത്യയിലെ അജ്മീർ ഖാജയുടെ ഖിദ്മയുടെ പ്രസക്തി) ഡോക്ടറൽ ഫെല്ലോ ഫ്രൈ യൂണിവേഴ്സിറ്റി ബെർളിൻ ഇപിഎം സ്വാലിഹ് നൂറാനി (പ്രണയത്തിന്റെയും കരുതലിന്റെയും ‘ലങ്കാർ’: ഇരുപത്തൊന്നാം നൂറ്റാണ്ടിന്ന് അജ്മീർ ഖ്വാജയുടെ ജീവിതാധ്യാപനങ്ങൾ) കീ നോട്ടുകൾ അവതരിപ്പിക്കും. നാല് പാനലുകളിലായി നടക്കുന്ന പേപ്പർ പ്രസന്റേഷനുകൾ ഡോ. മുഹമ്മദ് റോഷൻ നൂറാനി, ഡോ. അബ്ദുൽ ഖാദിർ നൂറാനി, ഡോ. മുഹമ്മദ് അസ്ഹരി, അഷ്റഫ് ഹസ്സൻ നൂറാനി എന്നിവർ നിയന്ത്രിക്കും.
സമാപന സംഗമം ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്യും. കോൺഫറൻസ് കോർഡിനേറ്റർ വാസ്വിൽ മുജീബ് നന്ദി പറയും.
