പൂനൂർ: ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധനം ചെയ്തവരാണ് അജ്മീർ ഖാജയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. സ്നേഹം മറക്കുന്ന വർത്തമാന കാലത്ത് ഖാജയെ ഓർക്കുന്നതിലൂടെ ആ സ്നേഹ സന്ദേശം ഉയത്തിപ്പിടിക്കുയാണ്. സ്രഷ്ടാവിനെ കുറിച്ചുള്ള ബോധനം നൽകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നതും സ്നേഹം സൃഷ്ട്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് ഗാർഡൻ ഉർസേ അജ്മീറും ജാമിഅ മദീനതുന്നൂർ കോൺവകേഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി ഒന്ന് മുതൽ അഞ്ച് വരെ ‘ഖിദ്മ; ലൈഫ് വർത് ലിവിങ് ‘ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം ഡോ.സയ്യിദ് സബൂർ ബാഹസൻ അവേലത്തിന്റെ അദ്ധ്യക്ഷതയിൽ ജാമിഅ ഹദീസ് എച്ച്.ഒ.ഡി.ഹുസൈൻ ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. ശേഷം നടന്ന ഖവ്വാലി നൈറ്റിൽ സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ,
ഫൈസൽ എളേറ്റിൽ, ബക്കർ മാസ്റ്റർ പൂനൂർ, ബാപ്പു വെള്ളിപ്പറമ്പ്, ഫസൽ കെ കൊടുവളളി, റഊഫ് ആക്കോട് , നാസിഫ് കോഴിക്കോട്, മഹ്ഫൂസ് റിഹാൻ & ടീം സംബന്ധിച്ചു.
നാളെ നടക്കുന്ന മദനീയം ആത്മീയ സദസ്സിൽ അബ്ദുൽ ലത്തീഫ് സഖാഫി നേത്രത്വം നൽകും. സഹ്റതുൽ ഖുർആൻ സർട്ടിഫിക്കേറ്റ് വിതരണം ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നിർവഹിക്കും. ‘ഉയിരു തേടും ഊരുകൾ’ തമിഴ്നാട് രിഹ്ല’ യാത്ര പുസ്തകം കുറ്റൂർ അബ്ദുറഹ്മാൻ ഹാജി പ്രകാശനം ചെയ്യും. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് അൻസാർ അഹ്ദൽ ആവേലം, സയ്യിദ് എം ടി എസ്, ആറ്റക്കോയ മലോറം, ഉബൈദ് നൂറാനി എന്നിവർ സംബന്ധിക്കും.
ഫോട്ടോ: മർകസ് ഗാർഡൻ ഉർസേ അജ്മീറും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷനും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
