സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിക്കളെ നേരിടുന്നതിൽ ആത്മീയ ഇടപെടലുകൾക്ക് വലിയ സ്വാധീനമുണ്ട്; ഡോ. നുഐമാൻ കെ എ

കോഴിക്കോട്: സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിക്കളെ നേരിടുന്നതിൽ ആത്മീയ ഇടപെടലുകൾക്ക് വലിയ സ്വാധീനമുണ്ടെന്ന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അസി. പ്രൊഫസർ ഡോ. നുഐമാൻ കെ എ. മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടന്ന ഖിദ്മ അക്കാദമിക് കോൺഫറൻസിൽ ‘സൂഫി – പൊളിറ്റിക്കൽ ഇസ്ലാമും: നവ ഇന്ത്യയിലെ അജ്മീർ ഖാജയുടെ ഖിദ്മയുടെ പ്രസക്തി’ എന്ന വിഷയത്തിൽ കീ നോട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തിൽ രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായപ്പോഴെല്ലാം ആത്മീയ ഇടപെടലുകളുടെ സ്വാധീനം നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘അജ്മീർ ഖാജയും സൂഫി ഇസ്ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തിൽ നടന്ന അക്കാദമിക് കോൺഫറൺസ് തുർക്കിയിലെ മർമര യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ടർക്കിഷ് സ്റ്റഡീസിൽ അസി. പ്രൊഫസർ ഡോ. ഖയ്യിം നൗകി യമമോട്ടോ ഉദ്ഘാടനം ചെയ്തു. ജാമിഅ മർകസ് പ്രോ റെക്ടർ ഡോ. റോഷൻ നൂറാനി (ദക്ഷിണേന്ത്യയിലെ മാപ്പിളമാർക്കിടയിൽ അജ്മീർ ഖ്വാജയുമായുള്ള ആരാധന, മഹബ്ബ, മൂർത്തീഭാവം), ജാമിഅ മദീനതുന്നൂർ ഫിഖ്ഹ് ഡിപ്പാർട്ട്മെന്റ് അസി. ഹെഡ് മുതവക്കിൽ നൂറാനി അൽ അസ്ഹരി (സൂഫി ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമും: നവ ഇന്ത്യയിലെ അജ്മീർ ഖാജയുടെ ഖിദ്മയുടെ പ്രസക്തി) ഡോക്ടറൽ ഫെല്ലോ ഫ്രൈ യൂണിവേഴ്സിറ്റി ബെർളിൻ ഇപിഎം സ്വാലിഹ് നൂറാനി (പ്രണയത്തിന്റെയും കരുതലിന്റെയും ‘ലങ്കാർ’: ഇരുപത്തൊന്നാം നൂറ്റാണ്ടിന്ന് അജ്മീർ ഖ്വാജയുടെ ജീവിതാധ്യാപനങ്ങൾ) കീ നോട്ടുകൾ അവതരിപ്പിച്ചു. നാല് പാനലുകളിലായി വിവിധ വിഷയങ്ങളിൽ 30 പേപ്പർ പ്രസന്റേഷനുകൾ നടന്നു. പാനലുകൾക്ക് ഡോ. മുഹമ്മദ് റോഷൻ നൂറാനി, ഡോ. അബ്ദുൽ ഖാദിർ നൂറാനി, ഡോ. മുഹമ്മദ് അസ്ഹരി, അഷ്റഫ് ഹസ്സൻ നൂറാനി എന്നിവർ നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങൾ ISBN നമ്പറോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് പ്രോഗ്രാം ചീഫ് ഹസീബ് ഹംസ അറിയിച്ചു.
സമാപന സംഗമം ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനതുന്നൂർ ഡീൻ ഓഫ് അക്കാദമിക്സ് ഇർഷാദ് നൂറാനി സ്വാഗതവും കോൺഫറൻസ് കോർഡിനേറ്റർ വാസ്വിൽ മുജീബ് നന്ദി പറഞ്ഞു.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ ഖിദ്മ അക്കാദമിക് കോൺഫറൻസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അസി. പ്രൊഫസർ നുഐമാൻ കെ എ കീ നോട്ട് അവതരിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version