സഹ്റതുൽ ഖുർആൻ കോൺവൊക്കേഷൻ പ്രൗഢമായി.

പൂനൂർ: ഖിദ്മ എ ലൈഫ് വേർത് ലിവിങ് എന്ന പ്രമേയത്തിൽ നടക്കുന്ന മർകസ് ഗാർഡൻ ഉർസേ അജ്മീറിൽ സഹ്റതുൽ ഖുർആൻ കോൺവൊക്കേഷൻ പ്രൗഢമായി. സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ സനദ് ദാനം നിർവഹിച്ചു. റെക്ടർ ഡോ. എ പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി സനദ് ദാന പ്രഭാഷണം നടത്തി. മയക്ക് മരുന്ന് മാഫിയകളും സ്വതന്ത്ര ചിന്തകരും വളരുന്ന ഈ നാട്ടിൽ കുരുന്നുകൾ സംരക്ഷിക്കപ്പെടണമെന്ന് സനദ് ദാന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. സഹ്റതുൽ ഖുർആൻ പോലോത്ത സംരംഭങ്ങളിലൂടെ മക്കളിൽ ചെറുപ്രായത്തിൽ തന്നെ നന്മകൾ നട്ടുപിടിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുരുന്നുകളെ മത-ഭൗതിക വിദ്യാഭ്യാസത്തിന് പ്രാപ്തമാക്കുകയും ആത്മീയ ചിട്ടയിൽ വളർത്തുകയുമാണ് സഹ്റതുൽ ഖുർആൻ പോലോത്ത സംരംഭങ്ങൾ ചെയ്യുന്നത്. ഖുർആൻ പാരായണത്തിലും വ്യത്യസ്ത ഭാഷകളിലും പ്രതേക അദ്ധ്യാപകന്മാരുടെ പരിശീലനം ലഭിച്ച 49 വിദ്യാർഥികളാണ് കോൺവൊക്കേഷനിൽ തുടർ പഠനത്തിന് യോഗ്യത നേടിയതെന്ന് സഹ്റതുൽ ഖുർആൻ അഡ്മിനിസ്റ്റർ ഓഫീസർ മാജിദ് സഖാഫി പറഞ്ഞു.

വേദിയിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് അൻസാർ അഹ്ദൽ ആവേലം, സയ്യിദ് എം ടി എസ്, ആറ്റക്കോയ മലോറം, ഉബൈദ് നൂറാനി എന്നിവർ സംഗമിച്ചു.

ഫോട്ടോ: സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ സഹ്റതുൽ ഖുർആൻ സനദ് ദാനം നിർവഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version