പൂനൂർ: ഖിദ്മ അക്കാദമിക് സെമിനാറിന് തുടക്കമായി.മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി നാദി ദഅവ സ്റ്റുഡൻ്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന സെമിനാറിൽ അജ്മീർ ‘ഖ്വാജയും ചിസ്തീ ആത്മീയ സരണിയും: പാരമ്പര്യത്തിൻ്റെ സമകാലിക പര്യവേക്ഷണം’ എന്ന പ്രമേയത്തിൽ അക്കാദമിക് ടോക്ക് ,പാനൽ ഡിസ്കഷൻ, പേപ്പർ പ്രസൻ്റേഷൻ, ഖിദ്മ ഡയലോഗ്, വെബിനാർ തുടങ്ങിയവ നടക്കും. ചൊവ്വാഴ്ച നടന്ന വെബിനാറിന് ജാമിഅ സഫ്‌വിയ്യ മാനേജിംഗ് ഡയറക്ടർ അഫ്സൽ മുഹമ്മദ് ഫാറൂഖി സഫ്വി നേതൃത്വം നൽകി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സൂഫിസത്തിൻ്റെയും ആത്മീയ ധാരകളുടെയും വളർച്ചയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന സെഷനിൽ ബാംഗ്ലൂർ ഗിതാം യൂണിവേഴ്സിറ്റി അസി.പ്രൊഫസർ ശാഹുൽ ഹമീദ് നൂറാനി സംസാരിച്ചു. ‘കേൾക്കപ്പെടാത്ത ശബ്ദങ്ങൾ: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ഭാവി ‘ എന്ന വിഷയത്തിലാണ് സെഷൻ നടന്നത്.
നാളെ വൈകുന്നേരം ആരംഭിക്കുന്ന പാനൽ ചർച്ചയ്ക്ക് ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകും. ‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വർത്തമാന ഇന്ത്യൻ സാഹചര്യവും’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഉമൈർ ബുഖാരി ചെറുമുറ്റം, ശഫീഖ് ബുഖാരി കാന്തപുരം, ജമാൽ നൂറാനി അടിവാരം എന്നിവർ സംസാരിക്കും.
ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച്ച രാവിലെ നടക്കുന്ന സെമിനാറിൽ തീം അടിസ്ഥാനപ്പെടുത്തി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെഷനിൽ റമളാൻ അബൂബക്കർ നൂറാനി, മുതവക്കിൽ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ പ്രബന്ധങ്ങൾ അവലോകനം ചെയ്യും. അന്നേ ദിവസം ഉച്ചക്ക് ശേഷം സയ്യിദ് ഹാശിം നൂറാനി, ശമീം കൈപ്പങ്കര, ഫവാസ് പതിമങ്കലം എന്നിവർ വിവിധ വിഷയങ്ങളിൽ അക്കാദമിക് ടോക്ക് നടത്തി. തുടർന്ന് ‘ഇന്ത്യയിലെ ഗ്രാമീണ- നഗര സംസ്കാരിക അനുഭവങ്ങൾ’ എന്ന വിഷയത്തിൽ നടക്കുന്ന ഖിദ്മ ഡയലോഗിൽ ജ്്ഫർ നൂറാനി ബാംഗ്ലൂർ, ശിഹാബുദ്ധീൻ നൂറാനി കൊടക്, ഫാളിൽ നൂറാനി ദേവതിയാൽ എന്നിവർ നേരനുഭവങ്ങൾ പങ്കുവെക്കും.
ജനുവരി 30, 31 ഫെബ്രുവരി 1, 2 തിയ്യതികളിലായി പൂനൂര് മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഉർസെ അജ്മീരിൻ്റെ ഭാഗമായി വ്യത്യസ്ത സംസ്കാരിക ആത്മീയ സംഗമങ്ങൾ നടക്കും

Kkk