അജ്മീർ മൗലിദ് കിതാബ് പ്രകാശിതമായി

പൂനൂർ: ഗ്ലോക്കൽ മീഡിയ പ്രസിദ്ധീകരിച്ച ‘മവാഹിബു റബ്ബിൽ മതീൻ’ അജ്മീർ മൗലിദ് കിതാബ് പ്രകാശിതമായി. വിശ്രുത പണ്ഡിതൻ മൗലാന ശാലിയാത്തിയാണ് കൃതിയുടെ രചയിതാവ്.അജ്മീർ ദർഗ ശരീഫ് സജ്ജാദേ ഷഹീൻ സയ്യിദ് സുൽത്താൻ ഹസ്സൻ ചിസ്തി അൽ മിസ്ബാഹി സജ്ജാദെ ശാഹ് ബുഖാരി ബാബ ദർഗ സൂഫി ഹസ്രത്ത് അൽതാഫ് റസാ ഖാദിരിയ്ക്ക് കൈമാറിയാണ് കിതാബിന്റെ പ്രകാശനം നിർവഹിച്ചത്. പരിപാടിയിൽ മർകസ് ഗാർഡൻ മാനേജർ അബൂ സ്വാലിഹ് സഖാഫി, ഉസ്മാൻ സഖാഫി വിളയൂർ, ആസഫ് നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: അജ്മീർ മൗലിദ് കിതാബ് അജ്മീർ ദർഗ ശരീഫ് സജ്ജാദേ ഷഹീൻ സയ്യിദ് സുൽത്താൻ ഹസ്സൻ ചിസ്തി അൽ മിസ്ബാഹി പ്രകാശന കർമം നിർവഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version