പൂനൂർ: പ്രകൃതിയുടെ താളമായ സംഗീതത്തിലെ നന്മസാധ്യതകളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുവെന്ന് മർകസ് സീനിയർ മുദരിസുമായ മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര പ്രസ്താവിച്ചു. ‘സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തിൽ മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി നടന്ന പ്രിസം ശരീഅ സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം സംഗീതത്തിൻ്റെ ഇസ്ലാമിക മാനം പഠിപ്പിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യേണ്ടതാണ്.സൂഫി സംഗീതമെന്ന പേരിൽ ആഭാസങ്ങൾ നടത്തുന്നവർ ഇസ്ലാമിക കലാ സൗന്ദര്യത്തെ തിരിച്ചറിയാത്തവരാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. സമസ്ത താമരശ്ശേരി താലൂക്ക് പ്രസിഡൻ്റ് ബീരാൻ കുട്ടി ഫൈസി ഏകരൂൽ പ്രാർത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയിൽ ജാമിഅ മദീനതുന്നൂർ സീനിയർ ഫാക്കൽറ്റിയും സമസ്ത അരീക്കോട് മേഖല സെക്രട്ടറിയുമായ മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
ജാമിഅ മദീനതുന്നൂർ അലുംനിയായ പ്രിസം ഫൗണ്ടേഷൻ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ് സംഘടിപ്പിച്ച സെമിനാറിൽ ശിഹാബ് നൂറാനി കൊടക്, അർഷാദ് നൂറാനി കൂത്തുപറമ്പ്, റാസി നൂറാനി തിരൂരങ്ങാടി, മുതവക്കിൽ നൂറാനി പടിക്കൽ, യാസീൻ സിദ്ദീഖ് നൂറാനി അരീക്കോട്, നാഫിഅ് നൂറാനി വെളിമണ്ണ തുടങ്ങിയവർ വിത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംഗമത്തിൽ നാസർ സഖാഫി പൂനൂർ, മുഹയുദ്ദീൻ സഖാഫി തളീക്കര, സ്വാദിഖ് സഖാഫി, അബൂ സ്വാലിഹ് സഖാഫി, ആസഫ് നൂറാനി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം കോഡിനേറ്റർ മുജ്‌തബ നൂറാനി സ്വാഗതവും മർസൂഖ് നൂറാനി നന്ദിയും അറിയിച്ചു.
രാത്രി ഏഴ് മണിക്ക് നടന്ന ജൽസത്തുൽ വഅള് സംഗമത്തിൽ ജാമിഅ മദീനതുന്നൂർ സീനിയർ ഫാക്കൽറ്റി അലി അഹ്സനി എടക്കരയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ജുനൈദ് ബുഖാരി കുറ്റ്യാടി പ്രാർത്ഥന നിർവ്വഹിച്ചു. ഇർഷാദ് നൂറാനി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ഖവ്വാലി ഇശൽ വിരുന്നിന് കോയ കാപ്പാടും സംഘവും നേതൃത്വം നൽകി. സംഗമത്തിൽ സലാം സഖാഫി സ്വാഗതവും സലാം പി.എം. നന്ദിയും പറഞ്ഞു.
ഇന്ന് വൈകുന്നേരം നടക്കുന്ന പാനൽ ചർച്ചയ്ക്ക് ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകും.
‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വർത്തമാന ഇന്ത്യൻ സാഹചര്യവും’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ഉമൈർ ബുഖാരി ചെറുമുറ്റം, ശഫീഖ് ബുഖാരി കാന്തപുരം, ജമാൽ നൂറാനി അടിവാരം എന്നിവർ സംസാരിക്കും.
നാളെ രാവിലെ ‘അജ്മീർ ഖാജയും ചിശ്തിയ്യയുടെ ആത്മീയ പൈതൃകവും’ എന്ന വിഷയത്തിൽ നടക്കുന്ന അക്കാദമിക് സെമിനാറിൽ അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലായി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ആസഫ് നൂറാനി ഇൻട്രോടെക്ടറി ടോക്ക് നടത്തും. സെഷനിൽ റമളാൻ അബൂബക്കർ നൂറാനി, മുതവക്കിൽ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ പ്രബന്ധങ്ങൾ അവലോകനം ചെയ്ത് സംസാരിക്കും.
ഉച്ചയ്ക്ക് ശേഷം സയ്യിദ് ഹാശിം നൂറാനി, ശമീം കൈപ്പങ്കര, ഫവാസ് പതിമങ്കലം എന്നിവർ വിവിധ വിഷയങ്ങളിൽ അക്കാദമിക് ടോക്ക് നടത്തും. തുടർന്ന് നടക്കുന്ന ഖിദ്മ ഡയലോഗിൽ ‘ ഗ്രാമീണ- നഗര സംസ്കാരിക അനുഭവങ്ങൾ’ എന്ന വിഷയത്തിൽ ജമാൽ നൂറാനി ബാംഗ്ലൂർ, ശിഹാബുദ്ധീൻ നൂറാനി കൊടക്, ഫാളിൽ നൂറാനി ദേവതിയാൽ എന്നിവർ നേരനുഭവങ്ങൾ പങ്കുവെക്കും.
രാത്രി ആരംഭിക്കുന്ന സമാപന സംഗമം ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന അദ്ധ്യക്ഷൻ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നിർവഹിക്കും. സയ്യിദ് മെഹ്ദി മിയാ ചിശ്തി അൽഅജ്മീരി, കർണാടക സ്പീക്കർ യു. ടി ഖാദർ എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും. സംഗമത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തനൂർ, സയ്യിദ് സബൂർ ബാഹസ്സൻ അവേലം, ഡോ എ. പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, കെ. കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ,
അബ്ദുറഹ്മാൻ ബാഖവി മടവൂർ,
സി.പി ഉബൈദുള്ള സഖാഫി,
ഫിർദൗസ് സഖാഫി കടവത്തൂർ, ഡോ അബ്ദുസ്സലാം,കരീം ഹാജി ചാലിയം,
സാബിർ മുഹമ്മദ് അസീസ്,
പാലത്ത് അബ്ദുറഹ്മാൻ ഹാജി,
യാസർ ഹാജി സാന്ത്വനം,
ചാലിയം കരീം ഹാജി, ലുഖ്മാൻ ഹാജി എന്നിവർ സംബന്ധിക്കും.
ഫോട്ടോ: മർകസ് ഗാർഡൻ ഉർസെ അജ്മീർ പ്രിസം ശരീഅ സെമിനാറിൽ മുഹ്‌യിദ്ധീൻ സഅദി കൊട്ടൂക്കര വിഷയാവതരണം നിർവഹിക്കുന്നു
