പൂനൂർ: ഖിദ്മ പാനൽ ഡിസ്കഷൻ ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും. മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി നാദി ദഅവ സ്റ്റുഡൻ്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ചർച്ചയിൽ ‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വർത്തമാന ഇന്ത്യൻ സാഹചര്യവും’ എന്ന വിഷയം ചർച്ചയാവും. ചർച്ചയ്ക്ക് കേരള മാപ്പിള അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകും. സംഗമത്തിൽ നൗഫൽ നൂറാനി പള്ളിക്കൽ ബസാർ ആമുഖഭാഷണം നടത്തും. ഉമൈർ ബുഖാരി ചെറുമുറ്റം (റിസർച്ച് സ്കോളർ), ശഫീഖ് ബുഖാരി കാന്തപുരം (ഫാക്കൽറ്റി, ബുഖാരി ദഅവ കോളേജ്), ജമാൽ നൂറാനി അടിവാരം (ബിസിനെസ്സ് കൺസൾട്ടൻ്റ്) എന്നിവർ സംസാരിക്കും.ബഹുസ്വര ജനാധിപത്യ രാജ്യത്തിലെ ഏകാധിപത്യ താത്പര്യങ്ങളും തങ്ങള്‍ക്ക് അഹിതരായവരുടെ അവകാശങ്ങൾ അടിച്ചമർത്തിക്കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പുകളും ചിന്താ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സുൽത്താനുൽ ഹിന്ദിൻ്റെ പ്രാധാന്യത്തെ പാനൽ ചർച്ച ചെയ്യും.
ഖിദ്മ പാനൽ ഡിസ്കഷൻ ഇന്ന്
