പൂനൂർ: അജ്മീർ ഖ്വാജയുടെ ദർഗയിൽ വർഷങ്ങളോളം അണിഞ്ഞിരുന്ന ചാദർ ശരീഫ് കൈമാറി. അജ്മീർ ദർഗ്ഗ ശരീഫ് ഗദ്ദേ നശീൻ സയ്യിദ് മെഹ്ദി മിയാ ചിശ്തി മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ വേദിയിൽ വെച്ച് ഫൗണ്ടർ റെക്ടർ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയ്ക്ക് കൈമാറി. ഇത് കേരളത്തിലെ വിശ്വാസികൾക്കുള്ള അനുഗ്രഹവും മർകസ് ഗാർഡൻ ഉർസെ അജീമീരിനുള്ള അംഗീകാരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അജ്മീരിലെത്തുന്ന വിശ്വാസി സമൂഹം സമർപ്പിക്കുന്ന ചാദറുകൾ പുണ്യകർമ്മമായി കരുതപ്പെടുന്നു. നിരവധി അന്താരാഷ്ട്ര ബന്ധങ്ങളുടെ പ്രകടനമായി ഇത് മാറിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന മന്ത്രിമാരും പ്രമുഖരും വർഷംതോറും ഇത് നൽകിപ്പോരുന്നുണ്ട്. ലക്ഷങ്ങൾ വരേ വിലമതിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്യപ്പെട്ട ഈ ചാദറുകൾ തുടർന്ന് തെരഞ്ഞെടുക്കുന്ന വിവിധ സ്ഥലങ്ങളിലേക്ക് അവയുടെ പുണ്യം കരസ്ഥമാക്കാൻ വേണ്ടി കൈമാറുന്നു. ഇത്തരത്തിൽ ഖ്വാജയുടെ ദർഗ്ഗയിൽ അണിഞ്ഞ ഒരു ചാദർ ശരീഫാണ് അവിടത്തെ ഗദ്ദേ നശീനായ സയ്യിദ് മെഹ്ദി മിയാ ചിശ്തി മർകസ് ഗാർഡനിലേക്ക് കൈമാറിയത്. കൈമാറ്റച്ചടങ്ങിൽ ശൈഖ് അത്ബേക് ശുകുറേവ് ലണ്ടൻ, മുഫ്തി ശേർ മുഹമ്മദ് ഖാൻ രാജസ്ഥാൻ, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് ശാഫി ബാഅലവി വളപട്ടണം, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, നൂറുൽ മിയ ചിശ്തി അൽ അജ്മീരി, സി. പി ശാഫി സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: ഗദ്ദേ നശീൻ സയ്യിദ് മെഹ്ദി മിയാ ചിശ്തി ചാദർ ശരീഫ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയ്ക്ക് കൈമാറുന്നു
