പൂനൂർ: സേവന വീഥിയിൽ മികവുറ്റ പ്രവർത്തങ്ങൾ കാഴ്ച്ച വെച്ച പണ്ഡിതർക്കുള്ള പ്രഥമ ഖിദ്മ അവാർഡുകൾ സമ്മാനിച്ചു. രാജ്യത്ത് നടത്തുന്ന വിദ്യാഭ്യാസ സാമൂഹിക കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവർക്ക് ഏർപ്പെടുത്തിയ അവാർഡിന് സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ, ജഅ്ഫർ നൂറാനി ബാംഗ്ലൂർ, ശിഹാബുദ്ധീൻ നൂറാനി കൊടക് എന്നിവരാണ് അർഹരായത്. മർകസ് ഗാർഡൻ ഉർസെ അജ്മീർ സമാപന വേദിയിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ അവാർഡുകൾ സമ്മാനിച്ചു. കർമ്മ വീഥിയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന മൂന്ന്പേരും നിരവധി സംസ്ഥാനങ്ങൾ ആസ്ഥാനമാക്കി നിസ്തുലമായ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. സംഗമത്തിൽ സയ്യിദ് മെഹ്ദി മിയ ചിശ്തി അജ്മീർ, അത്ബേക് ശുകുറോവ് ലണ്ടൻ, മുഫ്തി ശേർ മുഹമ്മദ് ഖാൻ രാജസ്താൻ, ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു. 2007 മുതൽ മത-സാമൂഹിക മുന്നേറ്റങ്ങൾ നടത്തുന്ന സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ, കൊൽക്കത്ത, ബീഹാർ, ത്സാർഖണ്ഡ് , ഒഡീഷ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ത്വയ്ബ ഹെറിറ്റേജിന് കീഴിൽ 3500 ലധികം വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്.2009 മുതൽ മർകസ് മിഷൻ്റെ ഭാഗമായ ശിഹാബുദ്ധീൻ നൂറാനി കൊടകിലെ മർകസുൽ ഹിദായ കോളേജ് ഓഫ് ഇസ്ലാമിക് സയൻസിൽ സേവനം ചെയ്യുന്നു. 2009 മുതൽ ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവത്തിക്കുന്ന ജഅ്ഫർ നൂറാനി നിലവിൽ മർകിൻസ് ബാംഗ്ലൂരിൻ്റെ പ്രിൻസിപ്പളും ബാംഗ്ലൂർ ജംഇയ്യതുൽ ഉലമയുടെ സെക്രട്ടറിയുമാണ്. വിദ്യാഭാസ സാമൂഹിക പിന്നോക്കം അനുഭവിക്കുന്ന പത്തിലധികം സംസ്ഥാന നാളിലായി മൂവരും സ്ഥാപിച്ച ത്വയ്ബ ഹെറിറ്റേജ്, സിദ്റ ഫൗണ്ടേഷൻ, ക്വസ്റ്റ് ഫൗണ്ടേഷൻ എന്നീ നോൺ പ്രോഫിറ്റ് സംഘടനകൾക്ക് കീഴിൽ നിലവിൽ 6000ലധികം ഗുണഭോകതളാണ് ഉള്ളത്.
പ്രഥമ ഖിദ്മ അവാർഡുകൾ സമ്മാനിച്ചു
