പൂനൂരിനെ പുളകമണിയിച്ച് വിളംബര റാലി

 

പൂനൂർ: മർക്കസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവെക്കേഷന്റെയും പ്രചരണാർത്ഥം സംഘടിപ്പിച്ച വിളംബര റാലി പ്രൗഢമായി. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ എ കെ കട്ടിപ്പാറ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ദിഹ്‌ലിസ് വേൾഡ് സ്കൂൾ പ്രിൻസിപ്പൽ നൗഫൽ നൂറാനി, മിസ്ഹബ് മുസ്തഫ സന്ദേശപ്രസംഗം നടത്തി. പ്രചരണാർത്ഥം തിങ്കളാഴ്ച വൈകുന്നേരം ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു. പി കെ അബ്ദുനാസർ സഖാഫി ഫ്ളാഗ്ഓഫ് നിർവഹിച്ചു. വിളംബര റാലിയിൽ മർകസ് ഗാർഡൻ സ്റ്റാഫ്കൌൺസിൽ, ജാമിഅ മദീനതുന്നൂർ വിദ്യർഥികൾ, ദിഹ്‌ലിസ് വേൾഡ് സ്കൂൾ വിദ്യാർഥികൾ, അയൽകൂട്ടം പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

‘ഖിദ്മ : എ ലൈഫ് വർത്ത് ലിവിങ് ‘ എന്ന പ്രമേയത്തിൽ ഫെബ്രുവരി ഒന്ന് മുതൽ അഞ്ചുവരെ പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷൻ ഉറൂസെ അജ്മീർ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ജാമിഅ മർകസ് വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം പതാക ഉയർത്തും. സയ്യിദ് അബ്ദുസബൂർ ബാഹസൻ അവേലം അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം നിർവഹിക്കും. ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം ഖവാലി, ഇശൽ നിലാവ് മജ്‌ലിസും നടക്കും.

ഫോട്ടോ: മർക്കസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിയ മദീനതുന്നൂർ കോൺവെക്കേഷന്റെയും പ്രചരണാർത്ഥം സംഘടിപ്പിച്ച വിളംബര റാലി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version