പൂനൂർ | ‘ഖിദ്മ : എ ലൈഫ് വർത്ത് ലിവിങ് ‘ എന്ന പ്രമേയത്തിൽ ഫെബ്രുവരി 1, 2, 3, 4, 5 ദിവസങ്ങളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഉറൂസെ അജ്മീറിന്റെയും ഭാഗമായി ജാമിഅ മദീനത്തൂന്നൂർ മുദരിസും സമസ്ത ഉപാദ്യക്ഷനുമായിരുന്ന മർഹൂം കാന്തപുരം എ. പി മുഹമ്മദ് മുസ്ലിയാരുടെ മഖാം സിയാറത്ത് നടത്തി. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സാലിഹ് സഖാഫി ദുആക്ക് നേതൃത്വം നൽകി. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി, ദിഹ്ലിസ് വേൾഡ് സ്കൂൾ പ്രിൻസിപ്പൾ നൗഫൽ നൂറാനി, അയൽക്കൂട്ടം പ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ : മർകസ് ഗാർഡൻ ഉർസെ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരുടെ മഖാം സിയാറത്ത് ചെയ്യുന്നു.
