പൂനൂർ | ജാമിഅ മദീനതുന്നൂർ കോൺവോക്കേഷന്റെയും ഉർസേ അജ്മീറിന്റെയും ഭാഗമായി ‘അജ്മീർ ഖാജയും സൂഫി ഇസ്‌ലാമും: ആത്മീയത, സാഹിത്യം, ബഹുസ്വരത’ എന്ന പ്രേമേയത്തിൽ നടക്കുന്ന ഖിദ്മ അക്കാദമിക് കോൺഫറൻസിന്റെ തീം ഡിസ്കഷൻ സീരീസിന് തുടക്കമായി. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ ശക്തമായ ഇടപെടലുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സൂഫി ഇസ്ലാമിന്റെ സൗന്ദര്യങ്ങളും പ്രയോഗങ്ങളും സമൂഹത്തിന് പഠിപ്പിക്കാനും ജീവിതത്തിൽ പ്രയോഗിക്കാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വർത്തമാന കാലത്തെ സൂഫി ഇസ്ലാമിന്റെ പ്രയോഗങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന കോൺഫറൻസ് ഫെബ്രുവരി 03 ന് പൂനൂർ മർകസ് ഗാർഡനിൽ നടക്കും.
“അജ്മീർ ഖാജയും സൂഫിസവും; വികലമാകപ്പെട്ട കാലത്തെ സൂഫി ഇസ്ലാമിന്റെ ആവിഷ്കരം” എന്ന പ്രമേയത്തിൽ പൂനൂർ മർകസ് ഗാർഡനിൽ നടന്ന തീം ഡിസ്കഷൻ യാസീൻ സിദ്ധീഖ് നൂറാനി മോഡിറേറ്റ് ചെയ്തു. ഷാഹിദ് മോങ്ങം, ഷഹീർ സൈദലവി, മിൻഹാജ് എ എം എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അക്കാദമിയം ഹെഡ് ഹസീബ് റഹ്മാൻ സ്വാഗതവും കോൺഫറൻസ് കോർഡിനേറ്റർ വാസിൽ മുജീബ് നന്ദിയും പറഞ്ഞു.
തീം ഡിസ്കഷൻ സീരിസിൽ ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ ബാച്ച്ലർ കാമ്പസുകളിലായി ഖാജ ഗരീബ് നവാസ് ഭക്തിസാഹിത്യം: ഖവാലിയും മാലയും, ബഹുസ്വര സമൂഹത്തിലെ സാമൂഹിക ഇടപെടലുകളും മതസൗഹാർദ്ദവും, ചിസ്തിയ മിസ്റ്റിക് ഓർഡറും (സിൽസില) ഭക്തിയുടെ സ്വാധീനം, ദർഗ സംസ്കാരവും സംയോജനവും: സാമുദായിക സൗഹാർദ്ദത്തിന്റെ മൂർത്തീഭാവം, ഖാജയുടെ ആത്മീയ അത്ഭുതങ്ങൾ (കറാമത്ത്) എന്നിവ ചർച്ച ചെയ്യും.
ഫോട്ടോ: തീം ഡിസ്കഷൻ സീരീസ് ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്യുന്നു.
