മർകസ് ഗാർഡൻ ഉർസെ അജ്മീർ 2024 ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ

പൂനൂർ | മർകസ് ഗാർഡൻ നാലാമത് ഉർസെ അജ്മീർ 2024 ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ നടക്കും. നാല് ദിവസം പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷൻ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സമസ്ത ഉപാദ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ എന്നിവർ നിർവഹിച്ചു. മർകസ് ഉപാധ്യക്ഷൻ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെ അധ്യക്ഷതയിൽ നടന്ന അവേലം മഖാo ഉറൂസ് സമാപന സംഗമത്തിലാണ് പ്രഖ്യാപനം നടന്നത്. പരിപാടിയുടെ ഭാഗമായി ആത്മീയ സംഗമം, ഖത്‌മുൽ ഖുർആൻ മജ്‌ലിസ്, സാംസ്‌കാരിക സമ്മേളനം, പ്രവാസി സമ്മിറ്റ്, മഹല്ല് ശൗഖ, ഫാമിലി മീറ്റ്,വ്യാപാരി സംഗമം, സമാപന സമ്മേളനം എന്നിവ നടക്കും. ചടങ്ങിൽ ഡോ. സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി, ജാമിഅ മദീനത്തുന്നൂർ പ്രൊ റെക്ടർ ആസഫ് നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ: മർകസ് ഗാർഡൻ ഉർസെ അജ്മീർ പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കേരള മുസ്ലിം ജമാഅത് അധ്യക്ഷൻ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിക്ക് നൽകി നിർവഹിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version